മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ഫേസ്ബുക്കിലൂടെ അപമാനിച്ചു… കേസെടുത്തതോടെ…

കൊല്ലം: മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചയാൾ അറസ്റ്റിൽ. കേരള മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച ആളെ എഴുകോൺ പോലീസ് അറസ്റ്റ് ചെയ്തു.

കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര വില്ലേജിൽ പടിഞ്ഞാറ്റിൻകര മുറിയിൽ മഹാലക്ഷ്മിയിൽ മുരുകാനന്ദൻ ആചാരി മകൻ ബിജു (48) ആണ് അറസ്റ്റിൽ ആയത്. ബിജു കാടാംകുളം എന്ന പേരുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് പ്രതി കുറ്റകൃത്യം ചെയ്തത്. സാമൂഹ്യ മാധ്യമമായ ഫേസ്ബുക്ക് ദുരുപയോഗം ചെയ്ത് പൊതുപ്രവർത്തകരെ അധിക്ഷേപിക്കുകയും ചെയ്യുന്ന തരത്തിലുള്ള പോസ്റ്ററുകൾ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി.

Related Articles

Back to top button