പുതുക്കാട് പൊലീസ് മർദ്ദനത്തിൽ വധശ്രമത്തിന് കേസെടുക്കണമെന്ന് ആവശ്യം

തൃശൂർ പുതുക്കാട് യുവാക്കളെ പൊലീസ് ജീപ്പിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ പൊലീസുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് പരിക്കേറ്റ യുവാവിന്‍റെ അമ്മ പ്രസന്ന. മകനെയും സുഹൃത്തുക്കളെയും ജീപ്പിടിച്ചശേഷം അക്കാര്യം പൊലീസുകാര്‍ സംസാരിക്കുന്ന ഓഡിയോ സന്ദേശവും ഇവര്‍ പുറത്തുവിട്ടു. സംഭവത്തില്‍ നാലു പൊലീസുകാരെ സസ്പന്‍റ് ചെയ്തെങ്കിലും ഇവര്‍ക്കെതിരെ കേസെടുത്തിരുന്നില്ല. കഴിഞ്ഞ ജൂലൈ പത്തൊമ്പതിന് ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ മൂന്നു യുവാക്കളെ ജീപ്പിടിപ്പിച്ച ശേഷം മടങ്ങും വഴി പുതുക്കാട് പൊലീസുകാര്‍ ജീപ്പിലിരുന്ന് നടത്തിയ സംഭാഷണമാണ് പുറത്ത് വന്നത്. ഈ സംഭാഷണം പുറത്തുവന്നിട്ടും പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ വരന്തരപ്പള്ളി പൊലീസ് തയാറാകുന്നില്ല എന്നാണ് പൊലീസ് അതിക്രമത്തിന് ഇരയായ അമലിന്‍റെ അമ്മ പ്രസന്ന പറയുന്നത്.

Related Articles

Back to top button