ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം…

കൊച്ചി: വീട്ടിൽ അനധികൃതമായി വ്യാജമദ്യം ഉൾപ്പെടെയുള്ളവ സൂക്ഷിച്ച കേസിൽ ജയിലിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ച് അനുകൂല ഉത്തരവ് നൽകിയത്. മാനന്തവാടി ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ജയിൽ നടപടികൾ പൂർത്തിയാക്കി പുറത്തിറങ്ങാം. ഇന്ന് തന്നെ ജയിൽ മോചനം ഉണ്ടായേക്കുമെന്നാണ് വിവരം.

അതേസമയം, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ അഗസ്റ്റിൻ സഹോദരങ്ങൾ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നാവശ്യപ്പെട്ടാണ് കേസിലെ ഒന്നാം പ്രതിയായ റോജി അഗസ്റ്റിൻ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ സമാന ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് സുപ്രീംകോടതിയിലെ ഹർജിയിലെ ആവശ്യം. അതേസമയം, കേസ് വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കണമെന്ന് ചോറ്റാനിക്കര കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ആന്റോ അഗസ്റ്റിന്റെ ജാമ്യത്തിന് പിന്നാലെ മുട്ടിൽ മരംമുറി കേസിലെ സുപ്രീംകോടതി നടപടിയും അഗസ്റ്റിൻ സഹോദരങ്ങൾക്ക് നിർണായകമാകും.

Related Articles

Back to top button