പൊലീസ് വേഷം ചമഞ്ഞെത്തിയ സംഘം 17കാരിയെ…

ഡൽഹിയിൽ വീണ്ടും കൂട്ടബലാത്സംഗം. പതിനേഴുകാരിയായ പെൺകുട്ടിയാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഡൽഹിയിലെ കൽക്കാജി ക്ഷേത്രത്തിന് സമീപമുള്ള പാർക്കിൽ വെച്ച് ഇന്നലെ വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. പോലീസുകാരെന്ന വ്യാജേനയെത്തിയ മൂന്നംഗ സംഘമാണ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
പെൺകുട്ടി 17-കാരനായ സുഹൃത്തിനൊപ്പം കൽക്കാജി ക്ഷേത്രദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. ക്ഷേത്ര ദർശനത്തിനുശേഷം ഇരുവരും ഏഴരയോടെ ക്ഷേത്രത്തിന് സമീപമുള്ള പാർക്കിലേക്ക് പോയി. ഈ സമയം 25നും 30നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികൾ ഇവരെ സമീപിക്കുകയും തങ്ങൾ പൊലീസുകാരാണെന്ന് പറഞ്ഞ് കുട്ടികളെ ചോദ്യം ചെയ്യുകയും ചെയ്തു.
തുടർന്ന് ഇരുവരെയും ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.വിവരമറിഞ്ഞ് 8.45ഓടെ സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചു. പെൺകുട്ടിയുടെ മൊഴി പ്രകാരം സംഭവത്തിൽ പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പൊലീസുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ പ്രതികളിലൊരാൾ പിടിയിലായി. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.



