ദേശീയപാതയിൽ വീണ്ടും അനധികൃത റേഷൻ അരി… 240 ചാക്ക് പിടികൂടി

തിരുവനന്തപുരം: ദേശീയപാതയിൽ വീണ്ടും അനധികൃത റേഷൻ അരി പിടികൂടി. പാറശാല സ്വദേശിയുടെ പേരിൽ എത്തിയ ലോഡാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. പ്രാഥമിക പരിശോധനയിൽ അരി തമിഴ്നാട് റേഷൻ അരിയാണെന്ന് സിവിൽ സപ്ലൈസ് അധികൃതർ കണ്ടെത്തി. ആഷിയ ട്രേഡിംഗ് കമ്പനിയുടെ അരിയാണ് പിടികൂടിയത്. ദേശീയപാത വഴി എറണാകുളത്തെ കാലടി മില്ലിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമമെന്നാണ് അധികൃതരുടെ പ്രാഥമിക വിവരം.

ഷഹബാസ് എന്ന പേരിലുള്ള ലോറിയിലാണ് 240 ചാക്ക് അരി എത്തിച്ചത്. അരി പരിശോധിക്കുന്നതിനായി അധികൃതർ സാമ്പിൾ ശേഖരിച്ചു. ക്വാളിറ്റി കൺട്രോളർ പരിശോധന പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കും. അനധികൃത അരിക്കടത്ത് സംബന്ധിച്ച് മന്ത്രി അനൂപ് ജേക്കബും പ്രതികരിച്ചു. അതിർത്തി പ്രദേശങ്ങളിലെ പരിശോധന ശക്തമാക്കുമെന്ന് മന്ത്രി അറിയിച്ചു. പരിശോധന ശക്തമാക്കാൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിവിൽ സപ്ലൈസ് വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിരീക്ഷണത്തിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button