കാലിക്കറ്റ് എഫ്‌സി താരം റിജോൺ ജോസ് ബൈക്കപകടത്തിൽ മരിച്ചു

കോഴിക്കോട്: കാലിക്കറ്റ് എഫ്‌സി ഫുട്ബോൾ താരം റിജോൺ ജോസിന് ബൈക്കപകടത്തിൽ ദാരുണാന്ത്യം. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിന് സമീപമുണ്ടായ അപകടത്തിലാണ് തൃശൂർ സ്വദേശി റിജോൺ ജോസ് മരിച്ചത്. ഇന്നലെ രാത്രി റിജോൺ ജോസും സഹതാരം ഗനി അഹമ്മദ് നിഗവും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും റിജോണിന്റെ ജീവൻ രക്ഷിക്കാനായില്ല. ഗനി അഹമ്മദ് നിഗം ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്‌സിയുടെ പ്രതിരോധ താരമായിരുന്നു റിജോൺ ജോസ്. ഫോഴ്സ കൊച്ചി, എഫ്‌സി കേരള എന്നീ ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്. സഹതാരമായ ഗനി അഹമ്മദ് നിഗം കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ചിരുന്നു. അപകടത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button