ഡ്രൈ ഡേയിൽ ലോട്ടറിക്കൊപ്പം വിദേശമദ്യ വിൽപന…വയോധികൻ പിടിയിൽ…

ചേർത്തല : പതിനൊന്ന് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി വയോധികൻ പിടിയിലായി . മാരാരിക്കുളം നോർത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ തകിടി വെളി വീട്ടിൽ അശോകനാണ് (66) അർത്തുങ്കൽ പൊലീസിന്റെ പിടിയിലായത്. ശ്രീ നാരായണ ഗുരു സമാധി ദിനാചരണവുമായി ബന്ധപ്പെട്ട് ബിവറേജ് ഷോപ്പുകൾ അവധി ആയതിനാൽ അന്ന് വില്പന നടത്താനായി ശേഖരിച്ചതാണെന്ന് പൊലീസിനോട് അശോകൻ സമ്മതിച്ചു. ലോട്ടറി വില്‍പ്പന നടത്തുന്ന അശോകന് സമാനമായ കേസിൽ ഇതിന് മുമ്പും പൊലീസ് പിടികൂടിട്ടുണ്ട്. ഇന്ന് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്തു.

Related Articles

Back to top button