കോട്ടയത്ത് വാഹന പരിശോധനയ്ക്കിടെ പോലീസിന് നേരെ ആക്രമണം…പിടിയിലായത്….

കോട്ടയം: കോട്ടയം ഇല്ലിക്കൽ പാലത്തിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. നാട്ടകം കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാനായ മനോജാണ് മദ്യപിച്ച് പോലീസിന് നേരെ അതിക്രമം കാട്ടിയത്. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ കോട്ടയം വെസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് സംഭവം.

മദ്യപിച്ചെത്തിയ മനോജിനോട് വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. പോലീസിനെ വെട്ടിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് പോലീസ് വാഹനം പിന്തുടർന്ന് പിടിച്ചുനിർത്തിയതോടെ, ഉദ്യോഗസ്ഥരെ ഇയാൾ ആക്രമിക്കുകയായിരുന്നു. വെസ്റ്റ് പോലീസ് എസ്.ഐ സലീം കുമാറിനും ഒപ്പമുണ്ടായിരുന്ന മറ്റു പോലീസ് ഉദ്യോഗസ്ഥർക്കും നേരെയാണ് വാക്കേറ്റവും അതിക്രമവും ഉണ്ടായത്. ബലപ്രയോഗത്തിലൂടെ പോലീസ് മനോജിനെ കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button