ചൂടിന് ശമനം, മഴയെത്തുന്നു… ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് കൊടുംചൂടിന് ആശ്വാസമായി അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലും യെല്ലോ മുന്നറിയിപ്പുണ്ട്. തിങ്കളാഴ്ച കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ അവസാന ഘട്ടത്തിലും പ്രതീക്ഷിച്ച രീതിയിൽ മഴ ലഭിക്കാത്തതോടെ സംസ്ഥാനത്ത് ചൂട് ശക്തമായി തുടരുകയാണ്. സെപ്റ്റംബർ ആദ്യ രണ്ടാഴ്ചയിലെ കണക്കുകൾ പ്രകാരം മഴയിൽ 95 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മഴ ശക്തമായി ലഭിക്കേണ്ട ജൂൺ, ജൂലൈ മാസങ്ങളിലും മൺസൂൺ ദുർബലമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ സാധ്യത നിലനിന്നിരുന്നെങ്കിലും കാര്യമായ മഴ സംസ്ഥാനത്ത് ലഭിച്ചില്ല. യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പോലും കാര്യമായ മഴ ലഭിക്കാത്ത സാഹചര്യത്തിലാണ് അടുത്ത ദിവസങ്ങളിലെ മഴപ്രവചനം.

Related Articles

Back to top button