പിഎസ്സി പരീക്ഷാ ക്രമക്കേടിൽ പിടിമുറുക്കി എസ്ഐടി….ഇന്ന് വീണ്ടും…

കൊച്ചി: പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലെ ചോദ്യം ചെയ്യലുകള്‍ക്കായി പിഎസ്സി അംഗങ്ങള്‍ നേരിട്ട് ഹാജരാകുന്നതിനായി ഇന്ന് വീണ്ടും എസ്ഐടി നോട്ടീസ് നല്‍കും. പിഎസ്സിക്ക് പ്രത്യേക നിയമപരിരക്ഷ ഇല്ലെന്ന നിയമോപദേശത്തിന് പിന്നാലെയാണ് നടപടി. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.
ആദ്യം നോട്ടീസ് അയച്ച നാലുപേര്‍ക്ക് വീണ്ടും നോട്ടീസ് അയയ്ക്കും. അത് നിരസിച്ചാല്‍ വാറന്റിനായി കോടതിയെ സമീപിക്കാനാണ് എസ്ഐടിയുടെ തീരുമാനം. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്താന്‍ കഴിയാത്ത പിഎസ്സിയിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് അതാത് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുന്നതില്‍ തടസ്സമില്ലെന്നും എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.



