ദമ്പതിമാർ വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ….

കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിൽ മാലോം കാര്യോട്ട് ചാലിൽ ഗൃഹനാഥനെയും ഭാര്യയെയും കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കാര്യോട്ട് ചാലിലെ തടത്തിൽ വീട്ടിൽ സാബു (56), ഭാര്യ സജി സാബു (52) എന്നിവരെയാണ് വീട്ടുപറമ്പിലെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്.
കൃഷിയിടത്തിലേക്ക് പോയ ഇരുവരും തിരിച്ചെത്താത്തതിനെ തുടർന്ന് ഏക മകൻ മെൽവിൻ അന്വേഷിച്ചുചെന്നപ്പോഴാണ് ഇവരെ കുളത്തിൽ മരിച്ച നിലയിൽ കണ്ടത്. അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സ്ഥലത്തെത്തിയ വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി.



