സ്വർണവിലയിൽ വൻ കുതിപ്പ്… ഒറ്റ ദിവസം ഗ്രാമിന്…

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 145 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 14,155 രൂപയും ഒരു പവന് 1,13,240 രൂപയുമായി. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,010 രൂപയും ഒരു പവന് 1,12,080 രൂപയുമായിരുന്നു വില. ഒറ്റ ദിവസം കൊണ്ട് പവന് 1,160 രൂപയുടെ വർധനയാണ് ഉണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണവിലയിലും പ്രതിഫലിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് ഇടിവുണ്ടായി. നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 250 രൂപയും 10 ഗ്രാം വെള്ളിക്ക് 2,500 രൂപയുമാണ് വ്യാപാരം നടക്കുന്നത്.

Related Articles

Back to top button