ഇറാനെതിരായ അടുത്ത നീക്കം സംബന്ധിച്ച് നിർണായക തീരുമാനത്തിലേക്ക് അടുക്കുന്നു’… ട്രംപ്

ഇറാനെതിരായ അടുത്ത നീക്കം സംബന്ധിച്ച് നിർണായക തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനിലെ എതിരാളികളെ പൂർണമായി തകർക്കണോ എന്ന കാര്യത്തിൽ ആലോചിച്ചുവരികയാണെന്നും എന്തും സംഭവിക്കാം എന്നുമായിരുന്നു ഡോണൾഡ് ട്രംപിൻ്റെ ആക്സിയോസിനോടുള്ള പ്രതികരണം.
ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ യുദ്ധത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ച് തീരുമാനമെടുക്കുമോ എന്ന ചോദ്യത്തിന് അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമായ മറുപടി നൽകിയില്ലെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഡോണൾഡ് ട്രംപ് നേരത്തെയും സമാനമായ ഭീഷണികൾ ഉയർത്തിയിട്ടുണ്ടെങ്കിലും യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായി ന്യൂയോർക്കിൽ ആറ് ഗൾഫ് രാജ്യങ്ങളുടെ നേതാക്കളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പുതിയ പരാമർശം എന്നതാണ് ശ്രദ്ധേയം.



