പെരുമ്പാമ്പിനെ വിഴുങ്ങി രാജവെമ്പാല; ആളുകളെ കണ്ടതോടെ..

12 അടി നീളമുള്ള രാജവെമ്പാല ഒരു പെരുമ്പാമ്പിനെ വിഴുങ്ങുന്ന കാഴ്ച കണ്ട ഞെട്ടലിലാണ് കർണാടക സ്വദേശി. ബെൽത്തങ്ങാടി താലൂക്കിലെ തെങ്കകരണ്ടൂർ ഗ്രാമത്തിലെ കാഡിംഗിൽ സെപ്റ്റംബർ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. രാജവെമ്പാലയുടെ പ്രധാന ഭക്ഷണം തന്നെ മറ്റ് പാമ്പുകളാണ്. എന്നാൽ പെരുമ്പാമ്പിനെ വിഴുകുന്ന കാഴ്ച ഇതാദ്യമാണ്. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

കൂറ്റൻ രാജവെമ്പാലയെ കണ്ട ഇയാൾ ഉടൻതന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. രാജവെമ്പാലയെ സുരക്ഷിതമായി മാറ്റാൻ ശ്രമിക്കുന്നതിനിടെ ഈ രാജവെമ്പാല വിഴുങ്ങിയ പെരുമ്പാമ്പിനെ പുറത്തേക്ക് തുപ്പിയതായും റിപ്പോർട്ടുണ്ട്. തുടർന്ന് രാജവെമ്പാലയെ പിടികൂടി സുരക്ഷിതമായ സ്ഥലത്ത് തുറന്നുവിട്ടു.

ഈ കാഴ്ച പലരെയും അത്ഭുപ്പെടുത്തിയെങ്കിലും ഇത് തികച്ചും സാധാരണമാണെന്ന് വിഗ്ധർ പറയുന്നു. വിഷമുള്ളതും വിഷമില്ലാത്തതുമായ പാമ്പുകളെ രാജവെമ്പാല ഭക്ഷണമാക്കാറുണ്ട്. മൂർഖൻ,​ ചേര,​ പെരുമ്പാമ്പ്,​ വെള്ളിക്കെട്ടൻ തുടങ്ങിയ പാമ്പുകളെ വേട്ടയാടി രാജവെമ്പാല ഭക്ഷണമാക്കാറുണ്ട്.

എന്നാൽ ഒരു പെരുമ്പാമ്പിനെ വേട്ടയാടി ഭക്ഷണമാക്കുക എന്നത് രാജവെമ്പാലയെ സംബന്ധിച്ച് ചെറിയ കാര്യമല്ല. ഈ ഏറ്റുമുട്ടലിൽ രണ്ട് ജീവികളുടെയും ജീവൻ അപകടത്തിലാകും. അതിനാൽ തന്നെ ഇതൊരു വിചിത്രമായ കാഴ്ചയാണെന്ന് അധികൃതർ പറയുന്നു.

സാധാരണഗതിയിൽ രാജവെമ്പാല മനുഷ്യരിൽ നിന്ന് അകന്നുപോകാൻ ശ്രമിക്കാറുണ്ടെങ്കിലും, ഭക്ഷണം കഴിക്കുന്നതിനിടയിലോ കൈകാര്യം ചെയ്യുന്നതിനിടയിലോ ശല്യപ്പെടുത്തപ്പെട്ടാൽ അത് അതിശക്തമായി പ്രതിരോധിക്കാൻ മുതിർന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ ആളുകൾ സ്വയം അവിടേക്ക് അടുക്കുന്നതിനെതിരെ രക്ഷാപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നതിന്റെ കാരണവും ഈ സംഭവം വ്യക്തമാക്കുന്നു.

Related Articles

Back to top button