ആദ്യമായി മര്‍ക്കസില്‍ എത്തി സാദിഖലി ശിഹാബ് തങ്ങള്‍…..

ആദ്യമായി കാരന്തൂര്‍ മര്‍ക്കസില്‍ എത്തി മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിനായി സമസ്ത എ പി വിഭാഗം ഒരുക്കിയ സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് സാദിഖലി ശിഹാബ് തങ്ങള്‍ മര്‍ക്കസില്‍ എത്തിയത്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും സാദിഖലി ശിഹാബ് തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

എ പി സമസ്ത നേതാക്കളുമായി സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, എസ്‌വൈഎസ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹക്കീം അസ്ഹരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ഖലില്‍ ബുഹാരി തങ്ങള്‍ എന്നിവരുമായിരുന്നു കൂടിക്കാഴ്ച. മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിമും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Related Articles

Back to top button