ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ കണക്കുകൾ ഊതിപ്പെരുപ്പിച്ചതോ?

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ യാഥാർഥ്യത്തെക്കാൾ വലുതായി അവതരിപ്പിക്കുന്നതാണെന്ന വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ ജി. മാധവൻ നായർ. ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥ നിലവിൽ എട്ട് ബില്യൺ ഡോളറിലേറെ മൂല്യമുള്ളതാണെന്നും അടുത്ത പത്ത് വർഷത്തിനുള്ളിൽ ഇത് 40 ബില്യൺ ഡോളറിലെത്തുമെന്നും പറയുന്ന കണക്കുകളെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്.

ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം കണക്കാക്കുന്ന രീതിയിലാണ് മാധവൻ നായർ പ്രധാനമായും സംശയം ഉന്നയിക്കുന്നത്. പാർലമെന്റിലടക്കം ആവർത്തിച്ച് അവതരിപ്പിച്ച ഇൻസ്പേസിന്റെ (IN-SPACe) കണക്കുകൾ പ്രകാരം രാജ്യത്തെ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം ഏകദേശം 800 കോടി ഡോളറാണ്. എന്നാൽ വിക്ഷേപണ വാഹന നിർമാണം, ഉപഗ്രഹ നിർമാണം, ബഹിരാകാശ ഗവേഷണത്തിനായി ചെലവഴിക്കുന്ന തുക തുടങ്ങിയവ മാത്രം പരിഗണിച്ചാൽ ഈ മൂല്യം 200 കോടി ഡോളറിൽ താഴെയായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം.

Related Articles

Back to top button