ബ്രിക്സ് ഉച്ചകോടിക്ക് സമാപനം, നന്ദി അറിയിച്ച് മോദി

18-ാമത് ബ്രിക്സ് ഉച്ചകോടി ദില്ലിയിൽ സമാപിച്ചു. രാഷ്ട്രത്തലവന്മാർക്ക് നന്ദി അറിയിച്ച് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ബ്രിക്സ് കേവലം രാജ്യങ്ങളുടെ കൂട്ടായ്മയല്ലെന്നും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന സംവിധാനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ദില്ലി സമ്മേളനം ബ്രിക്സ് കൂടുതൽ ശക്തിയേകിയെന്നും എല്ലാവരും ഒരുമിച്ച് തീരുമാനങ്ങളിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രിക്സ് മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ശക്തമായ മുന്നേറ്റം ലോകം ബ്രിക്സിൽ നിന്ന് പ്രതീക്ഷിക്കുന്നു. കൂട്ടായ ശ്രമത്തിലൂടെ അതിന് സാധിക്കും. ദില്ലി ഉച്ചകോടി വിജയമാക്കിയതിന് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഉച്ചകോടി സംഘടിപ്പിക്കുന്ന ചൈനക്ക് മോദി ആശംസകൾ നേർന്നു.




