‘തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു’….മുഖ്യമന്ത്രിക്കെതിരെ KSEBWA

തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക് എതിരെ കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന് (സിഐടിയു). ‘മൊത്തം കുളമാകട്ടെ എന്ന ലക്ഷ്യത്തോടെ അനാവശ്യമായി വൈദ്യുതി ഓഫ് ചെയ്യുന്നു’ എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്ന് കെഎസ്ഇബിഡബ്ല്യുഎ വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ പ്രസ്താവന തൊഴിലാളികളോടുള്ള വെല്ലുവിളിയാണെന്ന് കെഎസ്ഇബിഡബ്ല്യുഎ പറഞ്ഞു. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് പകരം തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് ജീവനക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ അവഗണിക്കുന്ന രീതിയിലുള്ള പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല. പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തി ശാശ്വത പരിഹാരം കണ്ടെത്തണം. തൊഴിലാളികള്‍ മനഃപൂര്‍വ്വം വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുന്നുവെന്ന പ്രസ്താവന മുഖ്യമന്ത്രി തിരുത്തണമെന്നും കെഎസ്ഇബിഡബ്ല്യുഎ ആവശ്യപ്പെട്ടു.



