കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; പ്ലസ് ടു യോഗ്യത, മികച്ച ശമ്പളം

കൊച്ചിൻ പോർട്ട് അതോറിറ്റി (Cochin Port Authority) വിവിധ തസ്തികകളിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 8 ഒഴിവുകളാണ് ഉള്ളത്. പ്ലസ് ടു യോഗ്യതയും ബന്ധപ്പെട്ട മേഖലയിൽ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12.
ഒഴിവുകൾ
അസിസ്റ്റന്റ് മറൈൻ സർവീസസ് ഓഫീസർ (AMSO)
- ഒഴിവ്: 4
- ശമ്പളം: പ്രതിമാസം 50,000 രൂപ
- പ്രായപരിധി: 57 വയസ് വരെ
- യോഗ്യത: ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസർ ആയി കുറഞ്ഞത് 7 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- അല്ലെങ്കിൽ NWKO (NCV) യോഗ്യതയും യോഗ്യത നേടിയ ശേഷം കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം.
- 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ആവശ്യമാണ്. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല സംസാര-എഴുത്ത് പരിജ്ഞാനം വേണം.
- പോർട്ട് മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഡെപ്യൂട്ടി മറൈൻ സർവീസസ് ഓഫീസർ (DMSO)
- ഒഴിവ്: 2
- ശമ്പളം: പ്രതിമാസം 55,000 രൂപ
- പ്രായപരിധി: 57 വയസ് വരെ
- യോഗ്യത
- ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസർ ആയി 7 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം
- അല്ലെങ്കിൽ NWKO (NCV) യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയവും വേണം.
- 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ആവശ്യമാണ്. കൂടാതെ Assistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തിപരിചയം വേണം.
- ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷി ആവശ്യമാണ്.
- പോർട്ട് മേഖലയിൽ പരിചയമുള്ളവർക്ക് മുൻഗണന.
മറൈൻ സർവീസസ് ഓഫീസർ
- ഒഴിവ്: 1
- ശമ്പളം: പ്രതിമാസം 60,000 രൂപ
- പ്രായപരിധി: 57 വയസ് വരെ
- യോഗ്യത: ഇന്ത്യൻ നേവിയിൽ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ പെറ്റി ഓഫീസർആയി 7 വർഷത്തെ ബന്ധപ്പെട്ട പ്രവൃത്തിപരിചയം.
- അല്ലെങ്കിൽ NWKO (NCV) യോഗ്യതയും ഒരു വർഷത്തെ പോസ്റ്റ്-ക്വാളിഫിക്കേഷൻ പരിചയവും വേണം.
- 12-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയും ആവശ്യമാണ്.
- കൂടാതെ Assistant Marine Foreman, Assistant Marine Services Officer, Marine Supervisor തുടങ്ങിയ തസ്തികകളിൽ 10 വർഷത്തെ പ്രവൃത്തിപരിചയം,
- അല്ലെങ്കിൽ Deputy Marine Foreman, Deputy Marine Services Officer തുടങ്ങിയ തസ്തികകളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
- ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ നല്ല ആശയവിനിമയ ശേഷി വേണം.
ഡ്രെഡ്ജർ കമാൻഡർ
ഒഴിവ്: 1
പ്രായപരിധി: 64 വയസ് വരെ
യോഗ്യതയും പ്രവൃത്തിപരിചയവും:
- Master Foreign Going Certificate of Competency ഉള്ളവർക്ക് കുറഞ്ഞത് 6 മാസത്തെ Chief Officer പരിചയം വേണം.
- അല്ലെങ്കിൽ Dredger Master Grade I Certificate of Competencyയും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും വേണം.
- അല്ലെങ്കിൽ Master NCV Certificate of Competencyയും ഡ്രെഡ്ജറുകളിൽ 2 വർഷത്തെ പരിചയവും വേണം.
- ഇന്ത്യൻ നേവിയുടെ എക്സിക്യൂട്ടീവ് ബ്രാഞ്ചിൽ Lieutenant Commander അല്ലെങ്കിൽ Commander റാങ്കിൽ കുറഞ്ഞത് 7 വർഷത്തെ പരിചയം ഉള്ളവർക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://cochinport.gov.in/uploads/tenders_attachments/career_1199_1789102753_770.pdf
https://cochinport.gov.in/uploads/tenders_attachments/career_1198_1789104259_725.pdf



