തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം…രണ്ടുപേർക്ക് കടിയേറ്റു…

തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധയിടങ്ങളിലായി തെരുവുനായ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം അടിമലത്തുറയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അടിമലത്തുറ സ്വദേശികളായ ബെനഡിക്‌ട് (38), നിഷാന്ത (36) എന്നിവർക്കാണ് കടിയേറ്റത്. റോഡിലൂടെ നടന്നുപോകവെ യാതൊരു പ്രകോപനവുമില്ലാതെ നായ ഇരുവരെയും ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കടിയേറ്റവർ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

Related Articles

Back to top button