സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്….

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. മൂന്നു മുതൽ നാലു ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകൽ 11 മുതൽ മൂന്നു വരെയുള്ള സമയത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. സൂര്യാതപവും നിർജലീകരണം അടക്കമുള്ള പ്രശ്നങ്ങളും തടയാൻ പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണം.



