സ്വർണവിലയിൽ വൻ ഇടിവ്… പവന്….

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രാവിലെ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയായി. പവന്റെ വില 1,920 രൂപ കുറഞ്ഞ് 1,12,120 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഗ്രാമിന് 11,515 രൂപയും, പവന് 92,120 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8,970 രൂപയും, പവന് 71,760 രൂപയുമാണ് വില. ഒമ്പത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,785 രൂപയും, പവന് 46,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. അതേസമയം സംസ്ഥാനത്ത് വെള്ളി വില ഗ്രാമിന് 245 രൂപയായി. സ്വർണവിലയിൽ ഇന്നുണ്ടായ വൻ ഇടിവ് ആഭരണങ്ങൾ വാങ്ങാനിരിക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണ്.



