ചിറ്റൂരില്‍ ജില്ലാ ജൂഡോ മത്സരത്തിനിടയിലും പവര്‍കട്ട്; ജനറേറ്റര്‍ എത്തുന്നതുവരെ തുണയായത്….

പാലക്കാട്: ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിനിടയിൽ അപ്രതീക്ഷിത പവർകട്ട് വില്ലനായി. ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മത്സരങ്ങൾ നടക്കുന്നതിനിടയിലാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി ബന്ധം നിലച്ചത്. തുടർന്ന് മൊബൈൽ ഫോണുകളുടെ വെളിച്ചത്തിലാണ് മത്സരങ്ങൾ മുന്നോട്ട് കൊണ്ടുപോയത്. പിന്നീട് ജനറേറ്റർ സൗകര്യം ഏർപ്പെടുത്തിയ ശേഷമാണ് മത്സരം പൂർത്തിയാക്കാനായത്. രാവിലെ ആരംഭിച്ച ടൂർണമെന്റിന്റെ സമാപന ഘട്ടത്തിൽ രാത്രി 7:30-ഓടെയായിരുന്നു ഈ അപ്രതീക്ഷിത സംഭവം.

അതേസമയം, സംസ്ഥാനത്ത് പവര്‍കട്ടിന് മുന്നോടിയായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തിത്തുടങ്ങി. വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം കെഎസ്ഇബി ഏര്‍പ്പെടുത്തി. ഇതിലൂടെ വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്ന് മെസേജിലൂടെ അറിയാനാകും. കണ്‍സ്യൂമര്‍ നമ്പറിലെ രജിസ്റ്റേഡ് ഫോണ്‍ നമ്പറിലേക്ക് വൈദ്യുതി നിയന്ത്രണം ഉണ്ടാകുന്ന സമയം സന്ദേശമായി വരും.

കെഎസ്ഇബിയുടെ ആഭ്യന്തര സോഫ്റ്റ്‌വെയറിലൂടെ എസ്എംഎസ് സൗകര്യം ഏര്‍പ്പെടുത്തിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button