ചൈനയില്‍ നിന്നും അര്‍ജൻ്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പണം വാങ്ങി….അന്വേഷണം നടക്കട്ടെ…വി അബ്ദുറഹിമാന്‍….

മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ കായിക വകുപ്പ് സെക്രട്ടറി കൊടുത്ത റിപ്പോര്‍ട്ടിനെതിരെ മുന്‍ മന്ത്രി വി അബ്ദുറഹിമാന്‍. റിപ്പോര്‍ട്ടില്‍ സത്യസന്ധമായ ഒന്നുമില്ല. അന്വേഷണം നടക്കട്ടെ. ചൈനയില്‍ അര്‍ജന്റീന പണം വാങ്ങി കളിക്കാന്‍ ചെന്നിട്ടില്ല. അവരും കേസ് കൊടുത്തിരിക്കുകയാണെന്നുമാണ് മുന്‍ മന്ത്രിയുടെ മറുപടി.

കായികമന്ത്രി കളവ് പറയുന്നു. മന്ത്രി വിചാരിച്ചാല്‍ 10 മിനുട്ട് കൊണ്ട് രേഖകള്‍ ലഭ്യമാകും. മന്ത്രിയും സെക്രട്ടറിയും തെറ്റിദ്ധരിപ്പിക്കുന്നു. കായിക സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ സത്യത്തിന്റെ കണിക പോലും ഇല്ല. പുകമറ സൃഷ്ടിക്കുന്ന റിപ്പോര്‍ട്ടാണ് – അദ്ദേഹം ആരോപിച്ചു.

Related Articles

Back to top button