മണിക്കൂറുകളുടെ ഇടവേളയിൽ യാത്രയായി സഹോദരിമാർ….

കൊച്ചി: മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു. ആലുവ ചെങ്ങമനാട് നെടുവന്നൂർ പെരിങ്ങാടത്ത് തങ്ക ദാസൻ (64), അനുജത്തി ലീല (52) എന്നിവരാണ് 12 മണിക്കൂർ വ്യത്യാസത്തിൽ മരിച്ചത്. ഇരുവരും ശ്വാസംമുട്ടലിനെ തുടർന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് തങ്ക മരിച്ചത്. ആലുവ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം. കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ലീല ഇന്നലെ രാവിലെ പത്തരയോടെയും മരിച്ചു.

നെടുവന്നൂരിൽ അടുത്തടുത്ത വീടുകളിലായിരുന്നു സഹോദരിമാരുടെ താമസം. ലീലയുടെ മൃതദേഹം ഇന്നലെ കുറച്ച് നേരം സ്വന്തം വസതിയിൽ പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയോടെ തങ്കയുടെ വീട്ടിലെത്തിച്ചു. തുടർന്ന് ഇരുവരുടെയും മരണാനന്തര ചടങ്ങുകൾ ഒരുമിച്ച് നടത്തി വൈകിട്ട് സംസ്കാരം നടത്തി. പെരിങ്ങാടത്ത് പരേതനായ കുഞ്ഞയ്യപ്പന്റെയും വള്ളിക്കുട്ടിയുടെയും മക്കളാണ് തങ്കയും ലീലയും. ചേർത്തല പാണാവള്ളി സ്വദേശിയായ പരേതനായ ദാസനാണ് തങ്കയുടെ ഭർത്താവ്. മക്കൾ: ധനീഷ്, ധന്യ. മരുമകൻ: രാജേഷ്. ലീല അവിവാഹിതയാണ്.

Related Articles

Back to top button