ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കി…മദ്രസ അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ വലിയതുറ പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഷനീജ മൻസിലിൽ എൻ.ഇസ്മായിലിനെ(58) ആണ് അറസ്റ്റുചെയ്തത്. വേളി മാധവപുരത്തെ മദ്രസയിലാണ് സംഭവമെന്ന് വലിയതുറ പോലീസ് പറഞ്ഞു. ഓഗസ്റ്റ് 24-നായിരുന്നു സംഭവം. മതപഠനത്തിനെത്തിയ കുട്ടികളെ ഇയാൾ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയമാക്കുകയായിരുന്നു. കുട്ടികൾ വീട്ടിലെത്തി രക്ഷിതാക്കളോടു കാര്യം വെളിപ്പെടുത്തിയിരുന്നു. രക്ഷിതാക്കൾ വലിയതുറ പോലീസിൽ പരാതി നൽകി.



