ഇന്ത്യൻ അണ്ടർ-19 താരം രോഹിത് യാദവിന് ബിസിസിഐയുടെ വിലക്ക്….

പ്രായരേഖകളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ബംഗാൾ ലെഗ് സ്പിന്നർ രോഹിത് യാദവിനെ ഓസ്ട്രേലിയയ്ക്കെതിരായ വരാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടീമിൽ നിന്നും ഒഴിവാക്കി. കൂടാതെ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് താരത്തിന് രണ്ടു വർഷത്തെ വിലക്കും ബിസിസിഐ ഏർപ്പെടുത്തിയിട്ടുണ്ട്. വൺ-ഡേ, മൾട്ടി-ഡേ പരമ്പരകളിൽ നിന്നാണ് രോഹിതിനെ ഒഴിവാക്കിയത്. രോഹിതിന് പകരക്കാരായി ജൂനിയർ ക്രിക്കറ്റ് കമ്മിറ്റി ആര്യൻ സവ്സാനി, തന്മയ് ബലോദ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അടുത്തിടെ ജൂലായിൽ ശ്രീലങ്കയിൽ പര്യടനം നടത്തിയ ഇന്ത്യൻ അണ്ടർ-19 ടീമിൽ രോഹിത് യാദവ് അംഗമായിരുന്നു. ആ പര്യടനത്തിൽ ആറ് വിക്കറ്റുകൾ നേടിയ താരം, ഇന്ത്യ ഫൈനൽ ടെസ്റ്റ് ജയിച്ച മത്സരത്തിലും കളിച്ചിരുന്നു. തുടർന്ന് രാജ്കോട്ടിലും അഹമ്മദാബാദിലുമായി നടക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ഹോം പരമ്പരയിലേക്കും രോഹിതിനെ തിരഞ്ഞെടുത്തിരുന്നു. എന്നാൽ, ശ്രീലങ്കയിൽ വെച്ച് രേഖകൾ സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് രോഹിതിന്റെ പ്രായവുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തുന്നത്.

Related Articles

Back to top button