ഡൽഹിയിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ..

സത്യനികേതനിൽ അഞ്ച് നില ഹോസ്റ്റൽ തകർന്നുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർ ഇപ്പോഴും കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെടുത്തിയ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അതേസമയം, കോൺക്രീറ്റ് പാളികൾ നീക്കം ചെയ്യുന്നത് വലിയ വെല്ലുവിളിയായി തുടരുകയാണ്. തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപം പി.ജി. ഹോസ്റ്റലായി പ്രവർത്തിച്ചിരുന്ന ‘ഡെയ്സ് ഹോസ്റ്റൽ’ എന്ന അഞ്ച് നില കെട്ടിടമാണ് പെട്ടെന്ന് തകർന്നുവീണത്. ആൺകുട്ടികളാണ് ഇവിടെ താമസിച്ചിരുന്നത്. അപകടസമയത്ത് മുപ്പതോളം പേർ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നിരിക്കാമെന്നാണ് പ്രാഥമിക കണക്ക്.




