17-കാരന് ബാറിൽ മദ്യം നൽകി… തൃശൂരിൽ ബാറുടമയ്‌ക്കെതിരെ…

തൃശൂർ: പ്രായപൂർത്തിയാകാത്ത 17-കാരന് മദ്യം നൽകിയ സംഭവത്തിൽ തൃശൂരിലെ ബാറുടമയ്‌ക്കെതിരെ പോലീസ് കേസെടുത്തു. മണ്ണുത്തി മയൂര ബാറിലാണ് 17-കാരന് മദ്യം നൽകിയതെന്നാണ് പരാതി. സംഭവത്തിൽ മണ്ണുത്തി പൊലീസാണ് കേസെടുത്തത്. മയൂര ബാറിൽവെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടി അടിപിടിയുണ്ടാക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കുട്ടിയെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഇയാൾക്ക് 17 വയസ്സ് മാത്രമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെയാണ് കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്തയാൾക്ക് മദ്യം നൽകിയ സംഭവത്തിൽ ബാർ അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പരാതി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും മണ്ണുത്തി പോലീസ് അറിയിച്ചു.

Related Articles

Back to top button