യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി വന്‍ തുക ചിലവഴിക്കാന്‍ ട്രംപ്….ലക്ഷ്യം…

യൂറോപ്പില്‍ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 4 മില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കണ്‍സേര്‍വേറ്റീവ് ആശയങ്ങളെ പല മേഖലകളില്‍ ശക്തിപ്പെടുത്തുന്നതിനായി മാറ്റിവച്ച 25 മില്യണ്‍ ഡോളറില്‍ നിന്നാണ് ഈ തുക മാറ്റിവയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്. ട്രംപും വിവിധ യൂറോപ്യന്‍ ഭരണകൂടങ്ങളും നേതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ ശക്തമാകുന്നതിനിടെയാണ് യൂറോപ്പില്‍ വലതുപക്ഷ ആശയങ്ങള്‍ ശക്തിപ്പെടുത്താന്‍ മാധ്യമങ്ങളെ സഹായിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നത്.

തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ട്രംപ് അനാവശ്യ ഇടപെടലുകള്‍ നടത്തുവെന്ന് അടക്കമുള്ള വിമര്‍ശനങ്ങളാണ് യൂറോപ്പിലെ വിവിധ സര്‍ക്കാരുകള്‍ ഉന്നയിക്കുന്നത്. ഇത് യൂറോപ്യന്‍ ജനതയ്ക്കിടയില്‍ ട്രംപിന്റെ പ്രതിച്ഛായ മോശമാക്കിയിട്ടുണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടാണ് റിപ്പോര്‍ട്ടുകള്‍.

Back to top button