വൈകാരിക വിടവാങ്ങൽ കുറിപ്പുമായി ലയണൽ മെസി….

അർജന്‍റീന ദേശീയ ടീമിൽ നിന്നുള്ള പിന്മാറ്റം തന്‍റെ ആത്മാവിനെ വേദനിപ്പിക്കുന്ന തീരുമാനമാണെന്നും, അച്ഛന്‍റെ വേർപാടിന് ശേഷമാണ് ഈ തീരുമാനം പൂർണ്ണമായി ഉറപ്പിച്ചതെന്നും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച അർജന്‍റീനയുടെ ഇതിഹാസ നായകൻ ലയണൽ മെസി. 2026 ലോകകപ്പ് ഫൈനലിന് രണ്ടു ദിവസത്തിന് ശേഷം ജൂലൈ 21നാണ് താൻ ഈ കുറിപ്പ് എഴുതി തയ്യാറാക്കിയതെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ മെസി വ്യക്തമാക്കി എന്നാൽ ഓഗസ്റ്റിൽ പിതാവ് ഹോര്‍ഗെ മെസിയുടെ മരണത്തോടെ തീരുമാനം ഉറപ്പിക്കുകയായിരുന്നു.

മെസ്സിയുടെ വൈകാരികമായ വിടവാങ്ങൽ കുറിപ്പ്:

അർജന്‍റൈൻ ദേശീയ ടീമിൽ നിന്ന് പിന്മാറാനുള്ള തീരുമാനം വളരെ വേദനാജനകമാണ്. ഒരുപാട് ആലോചിച്ച ശേഷമാണ് ഞാൻ ഈ തീരുമാനത്തിലെത്തിയത്. ദേശീയ ടീമിനായി കളിച്ച ഓരോ വർഷവും ഞാൻ എന്‍റെ പരമാവധി നൽകി. അടുത്ത കാലത്ത് ഞങ്ങൾ കിരീടങ്ങൾ നേടിയ വർഷങ്ങളിൽ മാത്രമല്ല, അതിന് മുൻപുള്ള കാലത്തും ഞാൻ ഈ ജഴ്സിക്കായി എല്ലാം സമർപ്പിച്ചു. അർജന്‍റീനക്കാരെ സന്തോഷിപ്പിക്കാനും, എന്‍റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ അവർക്ക് അഭിമാനം തോന്നിക്കാനും ഞാൻ എല്ലായ്പ്പോഴും പോരാടി.

Related Articles

Back to top button