പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗികബന്ധവും പോക്സോ കുറ്റം; പാലക്കാട് സ്വദേശിയുടെ ഹർജി…

18 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി, അവൾ ഭാര്യയായിരുന്നാലും, ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്ന് കേരള ഹൈക്കോടതി. പാലക്കാട് മണ്ണാർക്കാട് പൊലീസ് രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ തുടർനടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 27കാരൻ നൽകിയ ഹർജി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ തള്ളി. പോക്സോ നിയമപ്രകാരം 18 വയസ്സിന് താഴെയുള്ളവർ കുട്ടികളാണ്. അതിനാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ലൈംഗികബന്ധം കുറ്റകരമാണെന്നും കുട്ടി പ്രതിയുടെ ഭാര്യയാണോ അല്ലയോ എന്നത് നിയമത്തിന്റെ പ്രയോഗത്തിൽ പ്രസക്തമല്ലെന്നും കോടതി വ്യക്തമാക്കി.

Related Articles

Back to top button