സുകുമാര കുറുപ്പ് ബ്രൂണെയിലെന്ന വാർത്ത….അടിയന്തര പരിശോധനയ്ക്ക് നീക്കം…

തിരുവനന്തപുരം: സുകുമാര കുറുപ്പ് ബ്രൂണെയിലെന്ന വാർത്തയിൽ തുടർ നടപടിക്ക് കേരളാ പൊലീസ്. ക്രൈംബ്രാഞ്ച് ഇന്റർപോളിന് ഉടൻ കത്ത് നൽകും. കത്ത് നൽകാൻ ഉന്നത ഉദ്യോഗസ്ഥർക്കിടയിൽ തീരുമാനമായി. 1984ലെ കൊലപാതകത്തിന് പിന്നാലെ ഒളിവിൽപ്പോയ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവന്നത് .

പേര് മാറ്റിയും ദുരൂഹത ഉണർത്തുന്ന പെരുമാറ്റവുമായി കാൽനൂറ്റാണ്ടായി ബ്രൂണൈയിൽ ജീവിക്കുകയാണ് സുകുമാരക്കുറുപ്പ്. നിർമാണമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുകുമാരക്കുറുപ്പ് സമ്പന്നനായി ജീവിക്കുന്നെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മലേഷ്യയിൽ ജനിച്ച മലയാളിയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബ്രൂണൈയിലെ ഒളിവുജീവിതം. അബുദാബിയിലുള്ള ഭാര്യയും മകനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

Related Articles

Back to top button