പത്തനംതിട്ടയിൽ കാർ പാഞ്ഞുകയറി മരണം… ഡിവൈഎഫ്ഐ നേതാവടക്കം രണ്ട് പേർ…

പത്തനംതിട്ട: പത്തനംതിട്ടയിലെ കാർ അപകടത്തിൽ രണ്ട് പേർ അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി ജിനുവും വിശ്വജിത്തുമാണ് അറസ്റ്റിലായത്. അറസ്റ്റിലായ വിശ്വജിത്ത് ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ്. ഇന്നലെ ഉണ്ടായ അപകടത്തിൽ പത്തനംതിട്ട സ്വദേശി അബൂബക്കറാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതികൾ സഞ്ചരിച്ച കാർ കാൽനടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം മറ്റ് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അപകടത്തിൽ ഒരാൾ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഒൻപത് കാൽനടയാത്രക്കാർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.



