ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് യുഎസ് കമ്മിഷൻ വീണ്ടും രംഗത്ത്…

വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ ആർ.എസ്.എസിനെതിരെ ഉപരോധമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് മതസ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ യു.എസ്. കമ്മിഷൻ (യു.എസ്.സി.ഐ.ആർ.എഫ്) വീണ്ടും രംഗത്ത്. ഇന്ത്യയിൽ മതസ്വാതന്ത്ര്യം വഷളാകുകയാണെന്നും ആർ.എസ്.എസിനെതിരെ യു.എസ് ഉപരോധം പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് വീണ്ടും പ്രസ്താവനയിറക്കിയത്.ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയർ ഗാർഡനിലെ പരിപാടിക്ക് മുന്നോടിയായാണ് കമ്മിഷന്റെ ഈ പ്രസ്താവന.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കെതിരേ ആക്രമണങ്ങളും വിദ്വേഷപ്രചാരണങ്ങളും തുടരുകയാണ്. അതിനാൽ മോഹൻ ഭാഗവതിന് നൽകിയ വിസ റദ്ദാക്കുന്നതടക്കം, ആർ.എസ്.എസ്. നേതാക്കൾക്കും ഇന്ത്യൻ ഉദ്യോഗസ്ഥർക്കുമെതിരേ കടുത്ത നടപടികൾ സ്വീകരിക്കാൻ യു.എസ് ഭരണകൂടം തയ്യാറാകണമെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.



