ദീർഘദൂര യാത്ര സേവനങ്ങൾ ആധുനികമാക്കാൻ ‘അമൃത് ഭാരത് 3.0’

ദീർഘ ദൂര യാത്രാസേവങ്ങൾ കൂടുതൽ ആധുനിക വത്കരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ റെയിൽവേയുടെ പുതിയ ‘അമൃത് ഭാരത് 3.0’ ട്രെയിൻ സെറ്റ് പുറത്തിറങ്ങി. ചെന്നൈ ആസ്ഥാനമായുള്ള ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ICF) നിന്നാണ് ആദ്യത്തെ അമൃത് ഭാരത് 3.0 ട്രെയിൻ സെറ്റ് പുറത്തിറക്കിയത്. എസി കോച്ചുകളും നോൺ-എസി കോച്ചുകളും ഉൾപ്പെടുന്നതാണ് ഈ പുതിയ ട്രെയിൻ സെറ്റ്.



