വീട്ടിൽക്കയറി കള്ളൻ മൊബൈൽ മോഷ്ടിച്ചു….സ്വന്തം ഫോൺ മറന്നുവെച്ചു….പ്രതിക്ക്….

കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ തെളിവായി അഞ്ചുവർഷം മുൻപ് നടന്ന് മോഷണ കേസിൽ പ്രതിയെ ശിക്ഷിച്ചു. എരുമേലി സൗത്ത് മുക്കൂട്ടുതറ കരിമ്പനയിൽ കെ.ആർ. സുനിലിനെയാണ് ശിക്ഷിച്ചത്.

എരുമേലി പഞ്ചായത്ത് പതിനേഴാംവാർഡിൽ കുട്ടപ്പായിപ്പടി ഭാഗത്ത് പറയപ്പള്ളി മോളി സ്റ്റീഫന്റെ വീട്ടിൽ 2021 മാർച്ച് 22-ന് പുലർച്ചെ 1.45 ഓടുകൂടി അടുക്കള വാതിൽതുറന്ന് അതിക്രമിച്ചുകയറി കിടപ്പുമുറിയിൽനിന്ന് മൊബൈൽഫോൺ മോഷ്ടിച്ചതായിരുന്നു സംഭവം. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും ആറുസാക്ഷികളെ വിസ്തരിച്ചു. 14 രേഖകളും നാല് തൊണ്ടിമുതലുകളും തെളിവായി സ്വീകരിച്ചു.

സംഭവസ്ഥലത്തു നിന്ന്‌ കിട്ടിയ പ്രതിയുടെ മൊബൈൽഫോൺ കേസിലെ നിർണായക തെളിവായി. വീട്ടിനുള്ളിൽ നടത്തിയ മോഷണത്തിന് മൂന്നുവർഷം കഠിനതടവും രാത്രിയിൽ വീടിനുള്ളിൽ അതിക്രമിച്ചുകയറിയതിന് രണ്ടുവർഷം തടവും 10,000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്.

Related Articles

Back to top button