ശബരിമല ദർശനത്തിന് അനുമതി നൽകിയില്ല…ട്രാൻസ് ജെൻഡർ യുവതിയുടെ ഹർജിയിൽ…

കൊച്ചി: ശബരിമലദർശനം പോലീസ് തടഞ്ഞുവെന്നാരോപിച്ച് ട്രാൻസ്ജെൻഡർ യുവതി നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിെന്റയും വിശദീകരണം തേടി. തമിഴ്നാട് സ്വദേശി 48 കാരിയായ സത്യശ്രീ ശർമ്മിള റഹ്മത്തലിയാണ് കോടതിയെ സമീപിച്ചത്. ഹർജി ഫയലിൽ സ്വീകരിക്കാതെ കോടതി നോട്ടീസിന് നിർദേശിച്ചു.
വിശ്വാസിയായ താൻ വ്രതമെടുത്ത് പമ്പയിലെത്തിയെങ്കിലും ട്രാൻസ്ജെൻഡർ ആണെന്ന കാരണത്താൽ പോലീസ് തടഞ്ഞെന്നാണ് ആരോപിക്കുന്നത്.



