കണ്ണൂർ എളയാവൂരിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ സംഭവം; കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി NHAI

കണ്ണൂർ എളയാവൂരിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ സംഭവത്തിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. മണ്ണിടിഞ്ഞതിന് കാരണം മണ്ണുപാളി വഴുതിമാറുന്ന പ്രതിഭാസം (വെഡ്ജ് മൂവ്‌മെന്റ് ) ആണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ദിവസവും സുരക്ഷാ പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. എളയാവൂരിൽ പൂർണതോതിലുള്ള പ്രശ്‌ന പരിഹാരത്തിനുള്ള നടപടി ഉണ്ടാകുമെന്നും എൻഎച്ച്എഐ അറിയിച്ചു. സംഭവത്തിൽ ജിയോളജിസ്റ്റിനോടും കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

Related Articles

Back to top button