ഹോർമുസ് കടലിടുക്കിൽ കപ്പലുകളെ കരിമ്പട്ടികയിൽ പെടുത്തി ഇറാൻ….രണ്ട് ഇന്ത്യൻ ടാങ്കറുകളും…

ഹോർമുസ് കടലിടുക്കിൽ ഇറാൻ കരിമ്പട്ടികയിൽ പെടുത്തിയ കപ്പലുകളിൽ രണ്ട് ഇന്ത്യൻ ടാങ്കറുകളും. ഇന്ത്യൻ പതാകയുള്ള ഒരു എൽ എൻ ജി ടാങ്കറും എണ്ണ ടാങ്കറുമാണ് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് ഇറാൻ കരിമ്പട്ടികയിൽ പെടുത്തിയിരിക്കുന്നത്.
ഇറാന്റെ പട്ടികയിലുള്ള ചില കപ്പലുകൾ ഇന്ത്യയിലേക്ക് ചരക്ക് എത്തിക്കുന്ന മറ്റ് രാജ്യങ്ങളുടെ പതാകയുള്ള ടാങ്കറുകൾ ആണെന്നും സൂചനയുണ്ട്. ഒരു പാകിസ്ഥാനി ടാങ്കറും ഇറാൻ തയ്യാറാക്കിയ പട്ടികയിലുണ്ട്. ഹോർമുസ് തുറക്കുന്നതിൽ ചർച്ച നടക്കുമ്പോഴാണ് രണ്ട് ഇന്ത്യൻ ടാങ്കർ അടക്കം 50 ചരക്കു കപ്പൽ ഇറാൻ കലിടുക്ക് കടക്കാൻ അനുമതിയില്ലാത്തവയുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.



