കനത്ത മഴ:….ഒഴുക്കില്‍പ്പെട്ട് മധ്യവയസ്കനെ കാണാതായി

കനത്ത മഴയില്‍ ചെമ്പന്തൊട്ടി തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്കനെ കാണാതായി. പള്ളത്തെ മുതുകാട്ടില്‍ സജി (50) എന്നയാളെയാണ് കാണാതായത്. ഫയര്‍ഫോഴ്സും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയാണ്.ആലക്കോട് വില്ലേജിലെ മൂന്നാംകുന്ന് എന്ന സ്ഥലത്ത് കനത്ത മഴയില്‍ ചെറിയ തോതിലുള്ള ഉരുള്‍ പൊട്ടല്‍ ഉണ്ടായി. മൂന്നാകുന്ന് ചോല റോഡിലേക്ക് വെള്ളവും കല്ലും വന്ന് ഗതാഗത തടസ്സം ഉണ്ടായി. റോഡിന് ചെറിയതോതില്‍ നാഷനഷ്ടവും ഉണ്ടായിട്ടുണ്ട്.



