ആലപ്പി റിപ്പിൾസിനെ തകർത്ത് കൊല്ലം സെയിലേഴ്‌സ്…..

തിരുവനന്തപുരം: കരുത്തരായ ആലപ്പി റിപ്പിൾസിനെതിരെ ഉജ്ജ്വല വിജയവുമായി ഏരീസ് കൊല്ലം സെയിലേഴ്‌സ്. മൊഹമ്മദ് അസറുദ്ദീന്റെ മിന്നൽ സെഞ്ചുറിയുടെ മികവിൽ ആലപ്പി ഉയർത്തിയ 187 റൺസെന്ന കൂറ്റൻ ലക്ഷ്യം 14 പന്തുകൾ ബാക്കിനിൽക്കെ കൊല്ലം മറികടന്നു. 93 റൺസുമായി മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ വത്സൽ ഗോവിന്ദിന്റെ തകർപ്പൻ ഇന്നിങ്‌സാണ് കൊല്ലത്തിന് അനായാസ വിജയം സമ്മാനിച്ചത്. വത്സൽ തന്നെയാണ് പ്ലെയർ ഓഫ് ദി മാച്ച്.

Related Articles

Back to top button