ദേശീയപാതയുടെ സംരക്ഷണ ഭിത്തിയിൽ വിള്ളലിന് പിന്നാലെ മണ്ണിടിച്ചിൽ… വീടുകൾക്ക് ഭീഷണി

കണ്ണൂർ: എളയാവൂരിൽ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് മണ്ണ് വീടുകളോട് ചേർന്ന ഭാഗത്തേക്ക് പതിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. നേരത്തെയും ഇതേ ഭാഗത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് നിലവിൽ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴും ചെറിയ തോതിൽ മണ്ണിളക്കം തുടരുന്നത് നാട്ടുകാരിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നടുഭാഗം തുരന്ന് നിർമിച്ച പാതയായതിനാൽ റോഡിന്റെ ഇരുവശങ്ങളിലും വലിയ ഉയരത്തിലാണ് മൺഭിത്തിയുള്ളത്. മണ്ണിടിച്ചിൽ തടയുന്നതിനായി സ്ഥാപിച്ച സംരക്ഷണ ഭിത്തി അമർന്നതോടെയാണ് മണ്ണ് താഴേക്ക് ഇടിഞ്ഞിറങ്ങിയത്. ഇതിന് മുകൾഭാഗത്ത് വീടുകളുള്ളതാണ് പ്രദേശവാസികളെ കൂടുതൽ പരിഭ്രാന്തിയിലാക്കുന്നത്. കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിലും വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. കൂടുതൽ മണ്ണിടിച്ചിലുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. പ്രദേശത്ത് സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Related Articles

Back to top button