ആദ്യ വിജയവുമായി ട്രിവാൺഡ്രം റോയൽസ്….

തിരുവനന്തപുരം: കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൺഡ്രം റോയൽസ്. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ 55 റൺസിനാണ് റോയൽസ് തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാൺഡ്രം റോയൽസ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 185 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊച്ചിക്ക് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് മാത്രമാണ് നേടാനായത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി റോയൽസിന് വിജയമൊരുക്കിയ സിജോമോൻ ജോസഫാണ് പ്ലെയർ ഓഫ് ദി മാച്ച്.

Related Articles

Back to top button