ഷാര്‍ജയിലെ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം…..

ഷാര്‍ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് വീണ് മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് മുഗ്രാള് സ്വദേശി മുഹാറക് അലിയുടെ മകള്‍ സഫയാണ് മരിച്ചത്. വേനലവധിക്ക് ശേഷം നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് സഫയും കുടുംബവും നാട്ടില്‍ നിന്ന് ഷാര്‍ജയിലേക്ക് മടങ്ങിയെത്തിയത്. ഏഴ് വയസുകാരിയാണ് സഫ. ഷാര്‍ജയിലെ സ്വകാര്യ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.



