ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടുന്നില്ല; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സ്കൂൾ, കോളേജ് കമ്പ്യൂട്ടർ ലാബ് ഹാളുകൾ വാടകയ്ക്ക് എടുക്കാനാണ് ആലോചന. ലേണേഴ്സ് ടെസ്റ്റ് നടത്തുന്നതിനാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നീക്കം. കമ്പ്യൂട്ടർ ലാബ് ഹാളുകൾ കണ്ടെത്താൻ ആർ ടി ഓമാർക്ക് ഗതാഗത കമ്മീഷണർ നിർദ്ദേശം നൽകി. ഡ്രൈവിംഗ് ടെസ്റ്റ് സംബന്ധിച്ച പുതുക്കിയ സർക്കുലർ കർശനമായി പാലിക്കാൻ ആണ് നിർദ്ദേശം. ലേണേഴ്സ് ടെസ്റ്റ് പാസായിക്കഴിഞ്ഞ് ഡ്രൈവിംഗ് ടെസ്റ്റിന് അപേക്ഷിച്ചാൽ പരമാവധി 45 ദിവസത്തിനുള്ളിൽ സ്ലോട്ട് അനുവദിക്കണമെന്നും വീഴ്ച വരുത്തിയാൽ നടപടിയുണ്ടാവുമെന്നും ഗതാഗത കമ്മീഷണർ മുന്നറിയിപ്പ് നൽകി.

Related Articles

Back to top button