സ്കൂട്ടറിൽ കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം….

കൊച്ചി: നെടുമ്പാശേരിയിൽ ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ കാറിടിച്ച് വീട്ടമ്മ മരിച്ചു. മാള കൂഴൂർ തുമ്പരശ്ശേരി ചെരിവുപറമ്പിൽ ശശിയുടെ ഭാര്യ വത്സല (68) ആണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ശശി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ 10.20-ഓടെ അത്താണി എയർപോർട്ട് റോഡിൽ സുവർണോദ്യാനം ഭാഗത്തായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പിന്നിൽ നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയടിച്ച് വീണ വത്സലയെ ഉടൻ ദേശം സിഎ ആശുപത്രിയിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് അങ്കമാലി എൽഎഫ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.



