ഇറാൻ- അമേരിക്ക യുദ്ധം….ചർച്ചകൾക്കായി പാക്സേന മേധാവി ഇറാനിലേക്ക്….

ആഭ്യന്തര വിമർശനങ്ങൾക്കെതിരെ ആഞ്ഞടിച്ച് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. കാഴ്ചക്കരായി നിന്ന് അഭിപ്രായം പറയാൻ എളുപ്പമാണെന്നും അഭിപ്രായം പറയുന്നവർ മുന്നോട്ട് വന്ന് സഹായിക്കണമെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. അമേരിക്കയുമായി ഉള്ള സമാധാന ധാരണ തകർന്നതിൽ ആണ് ഇറാൻ പ്രസിഡന്റിന്റെ വിമർശനം എന്നാണ് സൂചന.

പരമോന്നത നേതാവിന്റെ അനുമതിയോടെ ആണ് ധാരണ ഒപ്പിട്ടതെന്നും ഇറാൻ പ്രസിഡന്റ് പറയുന്നു. നേരത്തെ, സമാധാന നീക്കങ്ങൾ ഇറാനിലെ തീവ്രനിലപാടുള്ള വിഭാഗം നിരന്തരം തടസപ്പെടുത്തിയിരുന്നു. അതേസമയം, ഇറാൻ- അമേരിക്ക യുദ്ധത്തിൽ ചർച്ചകൾക്ക് വഴിയൊരുങ്ങുന്നതായാണ് റിപ്പോർട്ട്. ചർച്ചകൾക്കായി പാക് സേന മേധാവി ഇറാനിലേക്ക് പോവുന്നതായാണ് വിവരം. ഇക്കാര്യം ഇറാൻ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Related Articles

Back to top button