നാലംഗ കുടുംബം കൊല്ലപ്പെട്ട നിലയിൽ….മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ….

ഒരു വീട്ടിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി. രംഗ്പുർ ജില്ലാ സ്കൂളിൽനിന്നും വിരമിച്ച ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ അഗാമി ചക്രവർത്തി (23), മകൻ പ്രിയം ചക്രവർത്തി (12) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാല് പേരെയും കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ശനിയാഴ്ച രാത്രി 1.30 ഓടെയാണ് രംഗ്പുർ മെട്രോപ്പൊലിറ്റൻ പൊലീസ് മൃതദേഹങ്ങൾ കണ്ടെടുത്തത്. വീടിന്റെ വ്യത്യസ്ത ഭാഗങ്ങളിലായിട്ടാണ് മൃതദേഹങ്ങൾ കണ്ടത്. വ്യാഴാഴ്ച രാത്രിയിലാണ് കൊലപാതകങ്ങൾ നടന്നിട്ടുള്ളതെന്ന് പൊലീസ് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



