മാസപ്പടി കേസ്: ഇഡി റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് പി. നിഖിൽ

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് കോഴിക്കോട്ട് നടന്ന ഇഡി റെയ്ഡിൽ പ്രതികരണവുമായി സോളോസ് പരസ്യ കമ്പനി ഉടമ പി. നിഖിൽ. നടന്നത് രാഷ്ട്രീയപ്രേരിത റെയ്ഡാണെന്നും ഇഡിയെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണെന്നും നിഖിൽ ആരോപിച്ചു. റെയ്ഡിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പി. നിഖിൽ പറഞ്ഞു. സി.എം.ആർ.എൽ മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡി റെയ്ഡിന് പിന്നാലെ സിപിഎം സംഘടിപ്പിച്ച വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി. നിഖിൽ, റെയ്ഡിന് ശേഷം ആദ്യമായാണ് വിഷയത്തിൽ പ്രതികരിക്കുന്നത്.

Related Articles

Back to top button